മ​ക​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് അ​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

08:28 AM Dec 07, 2022 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് മ​ക​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് മാ​താ​വ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. തി​രു​ണ്ടി കോ​ട​ങ്ങാ​ട്ടി​ല്‍ അ​നീ​ഷ് ബാ​ബു(38), മാ​താ​വ് ആ​മി​ന(58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​മ്പ​ല​പ്പാ​റ തി​രു​ണ്ടി​യി​ലെ പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി​യാ​ണ് അ​നീ​ഷ് മ​രി​ച്ച​ത്. മ​ത്സ്യ​ങ്ങ​ളെ വ​ള​ര്‍​ത്തു​ന്ന വെ​ള്ള​ക്കെ​ട്ടാ​ണി​ത്.

സം​ഭ​വ​മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ആ​മി​ന കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ന്‍​ത​ന്നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ള്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍.