വി​ദേ​ശ യൂ​ട്യൂ​ബ​ർ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു

07:24 AM Dec 07, 2022 | Deepika.com
മും​ബൈ: മും​ബൈ​യി​ല്‍ തെ​ക്ക​ന്‍ കൊ​റി​യ​യി​ല്‍ നി​ന്നു​ള്ള യൂ​ട്യൂ​ബ​ർ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ചു. ബാ​ന്ദ്ര മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തി​യാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്.

15,000 രൂ​പ വീ​തം ര​ണ്ടു​പേ​രും കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഇ​വ​രോ​ട് നി​ര്‍​ദേ​ശി​ച്ചു.

മും​ബൈ​യി​ലെ ഖാ​ര്‍ മേ​ഖ​ല​യി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ന്ന​ത്. യു​വ​തി സം​ഭ​വം ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 19, 21 വ​യ​സു​ള്ള ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.