ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ല; യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ ക്രൂ​ര​മാ​യി കൊ​ന്നു

03:09 AM Dec 07, 2022 | Deepika.com
പാ​റ്റ്ന: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ഭ​ഗ​ൽ​പു​രി​ലാ​ണ് സം​ഭ​വം. നീ​ലം എ​ന്ന സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ഷ​ക്കീ​ൽ മി​യാ​ൻ എ​ന്ന​യാ​ളി​ൽ നി​ന്നും നീ​ലം പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പ​ണം മ​ട​ക്കി ന​ൽ​കാ​ൻ നീ​ല​ത്തി​ന് സാ​ധി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ജു​ദി​ന്‍ മി​യാ​ന്‍ എ​ന്ന​യാ​ളു​മാ​യി ചേ​ര്‍​ന്നാ​ണ് ഷ​ക്കീ​ല്‍ കൃ​ത്യം ന​ട​ത്തി​യ​ത്. വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ന​ടു​വി​ല്‍ വ​ച്ച് മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ള്‍ ഇ​വ​രെ കൊ​ന്ന​ത്. ഇ​വ​ര്‍ നീ​ല​ത്തി​ന്‍റെ കൈ​യും ചെ​വി​യും മാ​റി​ട​വും ഇവർ മു​റി​ച്ചു മാ​റ്റി.

എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ആ​രും ഇ​ട​പെ​ടു​ക​യും പ്ര​തി​ക​ളെ ത​ട​യു​ക​യോ ചെ​യ്തി​ല്ല. പി​ന്നീ​ട് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് കൊ​ല​പാ​ത​കി​ക​ളു​ടെ പേ​ര് നീ​ലം പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ര​ണ്ടു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.