തിരുവനന്തപുരം: പ്രശസ്ത നർത്തകിയും പത്മഭൂഷൺ പുരസ്കാര ജേതാവുമായ മല്ലിക സാരാഭായി കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ. ഇതു സംബന്ധിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവ് ഇറക്കിയതായി സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളാണ്. മല്ലിക സാരാരാഭായി നാടകം, സിനിമ, ടെലിവിഷൻ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും പ്രശസ്തയാണ്. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണു മല്ലികയുടെ മാതാവ് മൃണാളിനി. 1953 ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1976 ൽ ഡോക്ടറേറ്റും നേടി.
മല്ലിക സാരാഭായി കലാമണ്ഡലം സർവകലാശാല ചാൻസലർ
10:30 PM Dec 06, 2022 | Deepika.com