ഷോ​ട്ട്പു​ട്ട് ത​ല​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

09:41 PM Dec 06, 2022 | Deepika.com
മാ​ഹി: ഷോ​ട്ട്പു​ട്ട് ത​ല‌​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ള്ളൂ​ർ ക​സ്തൂ​ർ​ബാ​ഗാ​ന്ധി ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി സൂ​ര്യ​കി​ര​ണി(14)​നാ​ണു പ​രി​ക്കേ​റ്റ​ത്. വൈകുന്നേരം 3.30നാ​യി​രു​ന്നു സം​ഭ​വം.

ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷ​മ​ത പ​രി​ശോ​ധി​ക്കുന്നതിനിടെയായിരുന്നു അപകടം. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ​റി​ഞ്ഞ നാ​ലു കി​ലോ ഭാ​ര​മു​ള്ള ഷോ​ട്ട്പു​ട്ട് അ​ബ​ദ്ധ​ത്തി​ൽ സൂ​ര്യ​കി​ര​ണി​ന്‍റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ർ​ഥി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.