ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബുധനാഴ്ച രാവിലെ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് യോഗം ചേരുക.
അതേസമയം, പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുമ്പ് കേന്ദ്രം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം നടന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തിലാണ് യോഗം ചേർന്നത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പാര്‍ലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ഡിഎംകെ എംപി ടി.ആര്.ബാലു, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ യോഗത്തിനെത്തി.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഈ മാസം 7നു തുടങ്ങി ഡിസംബര്‍ 29 വരെ തുടരും.
പാർലമെന്റ് സമ്മേളനം: പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് കോൺഗ്രസ്
07:30 PM Dec 06, 2022 | Deepika.com