തിരുവനന്തപുരം: സംസ്ഥാനത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതിസന്ധിക്ക് ആധാരമായ ഘടകങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളതാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും കേന്ദ്ര സർക്കാർ അനുവർത്തിച്ച വികലമായ നയങ്ങളും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. ഇതിനു പരിഹാരം കാണുന്നതിനുള്ള വ്യക്തമായ റോഡ് മാപ്പ് തയാറാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.
സംസ്ഥാനത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രി
06:56 PM Dec 06, 2022 | Deepika.com