നി​ല​യ്ക്ക​ൽ-​പ​മ്പ ചെ​യി​ന്‍ സ​ര്‍​വീ​സ്: കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 10 കോ​ടി വ​രു​മാ​നം

07:10 PM Dec 06, 2022 | Deepika.com
ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി പ​മ്പ-​നി​ല​യ്ക്ക​ല്‍ റൂ​ട്ടി​ൽ ന​ട​ത്തു​ന്ന ചെ​യി​ന്‍ സ​ര്‍​വീ​സി​ലൂ​ടെ 10 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം നേ​ടി. ഈ ​റൂ​ട്ടി​ല്‍ ബ​സു​ക​ളു​ടെ എ​ണ്ണം 189 ആ​യി വ​ര്‍​ധി​പ്പി​ച്ചു. നേ​ര​ത്തെ 171 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ഭ​ക്ത​ജ​ന പ്ര​വാ​ഹം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ എ​ത്തി​ച്ച​ത്. ര​ണ്ട് ദി​വ​സ​ത്തി​ന​കം 15 എ​സി ലോ ​ഫ്ലോ​ര്‍ ബ​സു​ക​ള്‍ കൂ​ടി എ​ത്തു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ എ​സി ബ​സു​ക​ളു​ടെ എ​ണ്ണം 60 ആ​കും. നി​ല​വി​ൽ 45 എ​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച മാ​ത്രം 2,055 റൗ​ണ്ട് സ​ര്‍​വീ​സു​ക​ളാ​ണ് ഇ​രു​ഭാ​ഗ​ത്തേ​ക്കു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്തി​യ​ത്. ന​വം​ബ​ര്‍ 30 വ​രെ ചെ​യി​ന്‍ സ​ര്‍​വീ​സി​ലൂ​ടെ മാ​ത്രം 10.94 ല​ക്ഷം പേ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി. നി​ല​യ്ക്ക​ല്‍-​പ​മ്പ എ​സി ബ​സു​ക​ള്‍​ക്ക് 80 രൂ​പ​യും മ​റ്റ് എ​ല്ലാ സ​ര്‍​വീ​സു​ക​ള്‍​ക്കും 50 രൂ​പ​യു​മാ​ണ് നി​ര​ക്ക്.