മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ വീ​ഡി​യോ: ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ

12:37 PM Dec 06, 2022 | Deepika.com
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ മാധ്യമപ്രവർത്തകൻ ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ.

എ​ള​മ​ക്ക​ര സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബ്രി​ജു​കു​മാ​ർ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ന്ദ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് ചെ​ല​വാ​ക്കി​യ തു​ക പി​ണ​റാ​യി വി​ജ​യ​ൻ തി​രി​ച്ച​ട​ക്ക​ണം എ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് അ​ദേ​ഹ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഏ​ഴു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ക്രൈം ​ന​ന്ദ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ന​ന്ദ​കു​മാ​ർ വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.