ഗു​ജ​റാ​ത്തി​ല്‍ എ​എ​പി​ക്ക് വോ​ട്ട് ശ​ത​മാ​നം കു​റ​ഞ്ഞാ​ലും നേ​ട്ടം; കേ​ജ​രി​വാ​ള്‍

12:25 PM Dec 06, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ തങ്ങൾക്കനുകൂലമെന്ന് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ ത​ട്ട​ക​മാ​യ ഗു​ജ​റാ​ത്തി​ല്‍ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്ക് 15 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ വോ​ട്ട് കി​ട്ടു​ന്ന​ത് വ​ന്‍ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി വ​ന്‍ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ നൽകുന്ന സൂചന. കോ​ണ്‍​ഗ്ര​സി​നു നി​ല​വി​ലെ സീ​റ്റു​ക​ള്‍ പോ​ലും ന​ഷ്ട​പ്പെ​ടു​മെ​ന്നും ആം​ആ​ദ്മി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് പ്ര​വ​ച​നം.

അ​തേ​സ​സ​മ​യം ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി വ​ന്‍ വി​ജ​യം നേ​ടു​മെ​ന്നാ​ണ് എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ലം. 250 വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 149 മു​ത​ല്‍ 171 സീ​റ്റു​ക​ള്‍ വ​രെ എ​എ​പി നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ബി​ജെ​പി​യാ​ണ് ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​രി​ക്കു​ന്ന​ത്.