പൂ​നെ​യി​ല്‍ ഭാ​ര്യ​യെ ക​ഴു​ത്തു​മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ല്‍

11:25 AM Dec 06, 2022 | Deepika.com
പൂ​നെ: ക​റി​ക്ക​ത്തി​കൊ​ണ്ട് ഭാ​ര്യ​യെ ക​ഴു​ത്തു​മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പൂ​നെ സ്വ​ദേ​ശി​യാ​യ ഭാ​വ്‌​സാ​ഹെ​ബ് ഗെ​യ്ക്ക്‌​വാ​ഡാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2020ല്‍ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു.

മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചും അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള ഇ​വ​രു​ടെ കു​ഞ്ഞി​ന്‍റെ പി​തൃ​ത്വ​ത്തെ​ചൊ​ല്ലി​യും ഇ​യാ​ള്‍ ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സ്ത്രീ​ധ​ന​മാ​വ​ശ്യ​പ്പെ​ട്ടും ഭാ​ര്യ​യു​ടെ മാ​സ​ശ​മ്പ​ളം ത​ന്‍റെ കൈ​യി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മ​ര്‍​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും മ​രി​ച്ച യു​വ​തി​യു​ടെ സ​ഹോ​ദ​രി ആ​രോ​പി​ച്ചു.