കസ്റ്റഡിയിലെടുത്തെന്ന് തൃണമൂല്‍ ആരോപിച്ചു.
ഗുജറാത്തിലെ മോര്‍ബി തൂക്കുപാല ദുരന്തവുമായി ബന്ധപ്പെട്ട് ഗോഖലെ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചതിന് മാത്രം 30 കോടി രൂപ ചെലവുണ്ടെന്ന് വിവരാവാകാശരേഖ വ്യക്തമാക്കുന്നെന്നായിരുന്നു ട്വീറ്റ്.
ഇതില്‍ അഞ്ചരക്കോടിയില്‍ അധികം രൂപ പ്രധാനമന്ത്രിക്ക് സ്വീകരണം നല്‍കാനും ഫോട്ടോഗ്രഫിക്കും വേണ്ടി ചെലവാക്കിയതാണ്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് നല്‍കിയത്. ആകെ 5 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
മോദിയുടെ സ്വീകരണത്തിന് 135 പേരുടെ ജീവനെക്കാള്‍ വിലയുണ്ടെന്നായിരുന്നു ട്വീറ്റ്.
എന്നാല്‍ ഗോഖലെയുടെ ട്വീറ്റ് വ്യാജമാണെന്നു കേന്ദ്രസര്‍ക്കാരിന്റെ ഫാക്റ്റ് ചെക്ക് യൂണിറ്റ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോഖലെയെ കസ്റ്റഡിയിലെടുത്തത്.