ക്ലി​ഫ് ഹൗ​സ് ഗാ​ർ​ഡ് റൂ​മി​ൽ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി

10:52 AM Dec 06, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലെ ഗാ​ർ​ഡ് റൂ​മി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

രാ​വി​ലെ 9.30-നാ​ണ് ക്ലി​ഫ് ഹൗ​സി​ന് മു​ൻ​വ​ശ​ത്തു​ള്ള ഗാ​ർ​ഡ് റൂ​മി​ൽ വെ​ടി​പൊ​ട്ടി​യ​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ, മാ​ഗ​സി​നി​ൽ കു​ടു​ങ്ങി​യ വെ​ടി​യു​ണ്ട അ​ബ​ദ്ധ​ത്തി​ൽ പു​റ​ത്തേ​ക്ക് തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.