യു​വാ​വി​ന്‍റെ ക​ഴു​ത്ത​റ​ത്തു; വെ​ട്ടി മാ​റ്റി​യ ത​ല​യോ​ടൊ​പ്പം സെ​ല്‍​ഫി; പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

10:12 AM Dec 06, 2022 | Deepika.com
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ഭൂ​മി​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വ് ബ​ന്ധു​വി​ന്‍റെ ക​ഴു​ത്ത​റ​ത്തു. കു​ന്തി ജി​ല്ല​യി​ലെ മു​ര്‍​ഹൂ സ്വ​ദേ​ശി​യാ​യ കാ​നു മു​ണ്ട(24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ സാ​ഗ​ര്‍ മു​ണ്ട​യും ഭാ​ര്യ​യു​മ​ട​ക്കം ആ​റു​പേ​ര്‍ പി​ടി​യി​ലാ​യി.

കാ​നു മു​ണ്ട എ​ന്ന യു​വാ​വ് വീ​ട്ടി​ല്‍ ത​നി​ച്ചു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ബ​ന്ധു​വാ​യ സാ​ഗ​ര്‍ മു​ണ്ട​യും സു​ഹൃ​ത്തു​ക്ക​ളും ഇ​വി​ടെ​യെ​ത്തി ഇ​യാ​ളെ അ​പ​ക​ട​പ്പെ​ടു​ത്തി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. ക​ഴു​ത്ത​റ​ത്ത​ശേ​ഷം അ​റു​ത്തു​മാ​റ്റി​യ ത​ല​യോ​ടൊ​പ്പം ഇ​വ​ര്‍ സെ​ല്‍​ഫി എ​ടു​ത്തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഭൂ​മി​യു​ടെ പേ​രി​ല്‍ ഇ​രു​കു​ടും​ബ​ങ്ങ​ളും ത​മ്മി​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യു​ണ്ടാ​യി​രു​ന്ന ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.