കോഴിക്കോട്: പേരാമ്പ്രയിൽ ഐടിഐ വിദ്യാർഥിയെ അക്രമിസംഘം ക്രൂരമായി മർദിച്ചു. മേപ്പാടി പോളിടെക്നിക് കോളജിലെ വിദ്യാർഥി അഭിനവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കോളജിലെ എസ്എഫ്ഐ നേതാവായ അപർണ ഗൗരിക്ക് ക്രൂര മർദനമേറ്റ സംഭവത്തിന്റെ പ്രതികാരമായിയാണ് അഭിനവിനെ ആക്രമിച്ചതെന്ന അഭ്യൂഹം ശക്തമാണ്.
എന്നാൽ വനിതാ നേതാവിനെതിരായ മർദനത്തിൽ തനിക്ക് പങ്കില്ലെന്നും യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് എതിരെ പ്രവർത്തിച്ചതിന് ശേഷം തനിക്ക് നേരെ ഭീഷണികൾ ഉണ്ടായിരുന്നുവെന്നും അഭിനവ് നേരത്തെ അറിയിച്ചിരുന്നു.
പേരാമ്പ്രയിൽ വിദ്യാർഥിക്ക് ക്രൂര മർദനം; പ്രതികൾ എസ്എഫ്ഐക്കാരെന്ന് സംശയം
09:33 AM Dec 06, 2022 | Deepika.com