പൗരത്വ നിയമ ഭേദഗതി: എതിര്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

08:52 AM Dec 06, 2022 | Deepika.com
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഭേദഗതിക്കെതിരെ 200 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയത്. ഇതില്‍ 50 എണ്ണം ആസാമില്‍ നിന്നും മൂന്നെണ്ണം ത്രിപുരയില്‍ നിന്നുമാണ്. ആസാം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പ്രത്യേകമായി കേള്‍ക്കും.

മുസ്‌ലിം ലീഗിന്‍റേത് പ്രധാന ഹര്‍ജിയായി സുപ്രീം കോടതി കേള്‍ക്കും. മുസ്‌ലിം ലീഗിന്‍റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയ പല്ലവി പ്രതാപിനെ ഹര്‍ജിക്കാരുടെ നോഡല്‍ ഓഫീസറായും അഭിഭാഷകന്‍ കാനു അഗര്‍വാളിനെ എതിര്‍കക്ഷികളുടെ നോഡല്‍ ഓഫീസറായും കോടതി നിയമിച്ചിരുന്നു. കേസിലെ വാദം കേള്‍ക്കല്‍ സുഗമമാക്കാനാണ് ഇത്തരം ഒരു ക്രമീകരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്ന് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.