തരൂരിന്റെ കോട്ടയം സന്ദര്‍ശനത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കനക്കുന്നതിനിടെയാണ് തരൂരിനെ മോശമായി പരാമർശിച്ചുള്ള എഫ്ബി പോസ്റ്റ് കോട്ടയം ഡിസിസി എന്ന പേജിൽ വന്നത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
നേരത്തെ, കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ഡിസിസിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. പരിപാടികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം തരൂരിനെതിരെ കെപിസിസിക്ക് പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.