ലക്നോ: ഉത്തര്‍പ്രദേശില്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. സുല്‍ത്താന്‍പുര്‍ ജില്ലയിലാണ് സംഭവം.
13കാരിയായ പെണ്‍കുട്ടിയെ സ്കൂട്ടറിലെത്തിയ ആള് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ കുട്ടിയെ പോലീസ് രക്ഷപെടുത്തി.
പ്രതിയായ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്ത്.
യുപിയിൽ സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി
02:36 AM Dec 06, 2022 | Deepika.com