വിഴിഞ്ഞത്ത് സമവായമായില്ല; ചൊവ്വാഴ്ച മന്ത്രിസഭാ ഉപസമിതിയുടെ ചർച്ച

09:58 PM Dec 05, 2022 | Deepika.com
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള തിങ്കളാഴ്ചത്തെ സമവായ നീക്കങ്ങൾ ഫലം കണ്ടില്ല. മന്ത്രിസഭാ ഉപസമിതി ചൊവ്വാഴ്ച സമരസമിതിയുമായി വീണ്ടും ചർച്ച നടത്തും.

വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ സമരസമിതിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ പ്രധാനമായും മുന്നോട്ട് വച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകവീട്ടില്‍ താമസിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളും യോഗത്തില്‍ ചര്‍ച്ചയായി. പ്രശ്നം പരിഹരിക്കാൻ സർക്കാർ തലത്തിൽ കഴിഞ്ഞ ദിവസം മുതൽ നടപടികൾ തുടങ്ങിയിരുന്നു. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി സമരസമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി.