റാ​വ​ൽ​പി​ണ്ടി ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യം

05:33 PM Dec 05, 2022 | Deepika.com
റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് 74 റ​ണ്‍​സി​ന്‍റെ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ജ​യി​ക്കാ​ൻ 343 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ അ​വ​സാ​ന ദി​നം 268 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ടാ​യി. നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഒ​ലി റോ​ബി​ൻ​സ​ണ്‍, ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​ന് ജ​യം സ​മ്മാ​നി​ച്ച​ത്.

80/2 എ​ന്ന നി​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ അ​വ​സാ​ന ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. സൗ​ദ് ഷ​ക്കീ​ൽ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി (76) പൊ​രു​തി​യെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന് വി​ജ​യ​തീ​ര​ത്തെ​ത്തി​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​മാം ഉ​ൾ ഹ​ഖ് (48), അ​സ്ഹ​ർ അ​ലി (40), മു​ഹ​മ്മ​ദ് റി​സ്വാ​ൻ (46) എ​ന്നി​വ​രും പാ​ക്കി​സ്ഥാ​നാ​യി പൊ​രു​തി.

സ്കോ​ർ: ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സ് 657, ര​ണ്ടാം ഇ​ന്നിം​ഗ്സ് 264/7 ഡി​ക്ല​യേ​ർ​ഡ്. പാ​ക്കി​സ്ഥാ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സ് 579, ര​ണ്ടാം ഇ​ന്നിം​ഗ്സ് 268.