വി​ഴി​ഞ്ഞം സം​ഘ​ർ​ഷം: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ത​ള്ളി

10:01 PM Dec 05, 2022 | Deepika.com
കൊ​ച്ചി: വി​ഴി​ഞ്ഞം സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച സ്വ​കാ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റേതാ​ണ് ന​ട​പ​ടി.

ഹ​ർ​ജി​യെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തു. സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്രാ​രം​ഭ​ഘ​ട്ടം മാ​ത്ര​മേ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ളൂ എ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യു​ണ്ടാ​യ​ത്.

വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ റി​ട്ട. ഡി​വൈ​എ​സ്പി​യാ​ണ് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ എ​ത്തി​യ​ത്.