വി​ഴി​ഞ്ഞം: സ​മ​വാ​യ​ത്തി​ന് വ​ഴി​തെ​ളി​യു​ന്നു; മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

01:31 PM Dec 05, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ന്ത്രി​സഭാ ഉ​പ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്ന് വൈ​കി​ട്ട് അഞ്ചിന് ​യോ​ഗം ചേ​രും.

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ക്ലീ​മി​സ് ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി സ​മ​ര​സ​മി​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​മാ​യും ക​ര്‍​ദി​നാ​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഈ ​ച​ര്‍​ച്ച​ക​ളി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

വി​ഴി​ഞ്ഞം തീ​ര​ശോ​ഷ​ണം പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി​യി​ല്‍ സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​നി​ധി​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ച​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ട് വ​ച്ച​ത്. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പെ​ട്ടി​ട്ടു​ണ്ട്.

പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു.