കോട്ടയത്ത് വയോധികൻ മുങ്ങിമരിച്ചു

01:13 PM Dec 05, 2022 | Deepika.com
കു​മ​ര​കം: ചെ​ങ്ങ​ളം ക​ട​ത്തു​ക​ട​വി​ൽ കു​ളി​ക്ക​ട​വി​ൽ​നി​ന്നു കാ​ണാ​താ​യ വൃ​ദ്ധ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ കാ​ണാ​താ​യ ചെ​ങ്ങ​ളം​കു​ന്നും​പു​റം പ​മ്പുഹൗ​സ് ഭാ​ഗ​ത്ത് കീ​റ്റു​പ​റ​മ്പി​ൽ കെ.​കെ. ത​ങ്ക​പ്പ​ന്‍റെ (84) മൃ​ത​ദേ​ഹ​മാ​ണ് രാ​വി​ലെ 8.30 ഓടെ ക​ണ്ടെ​ടു​ത്ത​ത്.

വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും തോ​ട്ടുക​ട​വി​ൽ ക​ണ്ട​തോ​ടെ​യാ​ണ് തെരച്ചിൽ തുടങ്ങിയത്. കോ​ട്ട​യ​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സും കു​മ​ര​കം പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത് . ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും നാ​ട്ടു​കാ​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് കു​മ​ര​കം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.