ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ളം; നി​യ​മ​സ​ഭ​ ഇ​ന്ന​ത്തേക്ക്​ പി​രി​ഞ്ഞു

01:27 PM Dec 05, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തെ​ചൊ​ല്ലി​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് പ്രതിപക്ഷം പ്രതി​ഷേ​ധം തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് സ​ഭ നേ​ര​ത്തെ പി​രി​ഞ്ഞ​ത്.

അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വാ​ക്ക് ഔ​ട്ട് പ്ര​സം​ഗ​ത്തി​നി​ടെ മ​ന്ത്രി പി.​രാ​ജീ​വ് സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി.

എ​ന്നാ​ല്‍ വി.​ഡി.​സ​തീ​ശ​ന്‍ പ്ര​സം​ഗം തു​ട​ര്‍​ന്ന​തി​നാ​ല്‍ മ​ന്ത്രി​യോ​ട് ചെ​യ​റി​ലി​രി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ രാ​ജീ​വ് ശ​ബ്ദ​മു​യ​ര്‍​ത്തി ത​നി​ക്ക് സം​സാ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സം​ഗം ബോ​ധ​പൂ​ര്‍​വം ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളും ബ​ഹ​ളം വ​ച്ചു.

പി​ന്നീ​ട് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളെ ശാ​ന്ത​രാ​ക്കി​യ​ശേ​ഷം സ​തീ​ശ​നോ​ട് സ്പീ​ക്ക​ര്‍ പ്ര​സം​ഗം തു​ട​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ന​ടു​ത്ത​ള​ത്തി​ല്‍ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു.

സ​ഭ ‌ അ​ടു​ത്ത അ​ജ​ണ്ട​യി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധം തു​ട​രു​ന്ന​ത് മൂ​ലം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി സ​ഭ ഇ​ന്ന​ത്തേ​യ്ക്ക് പി​രി​ഞ്ഞു.