വി​ഴി​ഞ്ഞ​ത്തേ​ത് പൊ​തു​പ്ര​ശ്‌​നം, കെ​സി​ബി​സി ച​ര്‍​ച്ച ചെ​യ്യും: മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

12:25 PM Dec 05, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ്ര​ശ്‌​ന​ത്തിന്‍റെ പ​രി​ഹാ​ര​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭ അ​ധ്യ​ക്ഷ​ന്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. ഇ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന കെ​സി​ബി​സി യോ​ഗം വി​ഷ​യം ച​ര്‍​ച്ച ചെ​യ്യും.

സ​ര്‍​ക്കാ​ര്‍ അ​ദാ​നി​യു​മാ​യി ക​രാ​റി​ലേ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​ത് കൊ​ണ്ട് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രേ​ണ്ട​തു​ണ്ട്. തു​റ​മു​ഖം വേ​ണ്ട എ​ന്ന നി​ല​പാ​ട​ല്ല സ​മ​ര​ക്കാ​ര്‍​ക്കു​ള്ള​ത്. എ​ന്നാ​ല്‍ സ​മ​ര​ക്കാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ലേ​യ്‌​ക്കെ​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു ക​ഴി​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ച് വി​ഷ​യം സ​മ​വാ​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഴി​ഞ്ഞ​ത്തേ​ത് സ​ഭാ വി​ശ്വാ​സി​ക​ളു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ല, പൊ​തു​പ്ര​ശ്‌​ന​മാ​ണെ​ന്നും ക​ര്‍​ദി​നാ​ള്‍ വ്യ​ക്ത​മാ​ക്കി.

കെ​സി​ബി​സി സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട വി​ഴി​ഞ്ഞം വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേർത്തു.