തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടയം ഡിസിസിയുടെ എഫ്ബി പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു

10:38 AM Dec 05, 2022 | Deepika.com
കോട്ടയം: ശശി തരൂരിന്‍റെ കോട്ടയം സന്ദര്‍ശനത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായുള്ള കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്‍റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദത്തിലായത്. പോസ്റ്റിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തരൂര്‍ അനുകൂലികള്‍.

സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കംചെയ്തു. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്നും വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും ഡിസിസ പ്രസിഡന്‍റ് നാട്ടകം സുരേഷ് പ്രതികരിച്ചു.