ജി20 ഉച്ചകോടിക്ക് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ഇന്ന്

10:22 AM Dec 05, 2022 | Deepika.com
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടി സംബന്ധിച്ച് ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം തിങ്കളാഴ്ച. രാഷ്ട്രപതി ഭവനിലാണ് യോഗം. 40 ഓളം രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ക്ക് ക്ഷണമുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

മുസ്‌ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (എം) എന്നീ കക്ഷികള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. 2023 സെപ്റ്റംബര്‍ ഒമ്പത്, 10 തീയതികളില്‍ ഡല്‍ഹിയിലാണ് ജി20 ഉച്ചകോടി നടക്കുക.