ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി

10:22 AM Dec 05, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഗാ​ന്ധി​ന​ഗ​റും അ​ഹ​മ്മ​ദാ​ബാ​ദും അ​ട​ക്ക​മു​ള്ള മ​ധ്യ ഗു​ജ​റാ​ത്തും വ​ട​ക്ക​ന്‍ ഗു​ജ​റാ​ത്തും ഇ​ന്ന് ജ​ന​വി​ധി തേ​ടും.

14 ജി​ല്ല​ക​ളി​ലെ 93 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങളിലേക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 26000 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 133 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍, ക്രൂ​ണാ​ല്‍ പാ​ണ്ഡ്യ, ഹ​ര്‍​ദി​ക് പാ​ണ്ഡ്യ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍, പ​ട്ടേ​ല്‍ സ​മ​ര​നേ​താ​വ് ഹ​ര്‍​ദി​ക് പ​ട്ടേ​ല്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി​ഗ്നേ​ഷ് മേ​വാ​നി തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

അതേസമയം ഇ​ന്ന് പു​ല​ര്‍​ച്ചെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കാ​ൻതി ഖ​രാ​ടി​യെ ആ​ക്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദ​ന്‍​താ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ല​ഥു പാ​ര്‍​ഗിയും കൂട്ടരും ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ മ​റ്റ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന് വൈ​കി​ട്ട് ആ​റോ​ടെ എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​രും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 63 ശ​ത​മാ​നം ആ​ളു​ക​ളാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ര്‍ എട്ടിനാണ് വോട്ടെണ്ണൽ.