തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് മന്ത്രി എം.ബി.രാജേഷ് പ്രതിപക്ഷ പാർട്ടികളുമായി ഇന്ന് യോഗം നടത്തും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ എൽഡിഎഫ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വൈകിട്ട് നാലിന് സെക്രട്ടേറിയറ്റിലാണ് യോഗം.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളാണ് മന്ത്രിയുമായി ചർച്ച നടത്തുന്നത്. മേയര്‍ ആര്യ രാജേന്ദ്രനും നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്.അനിലും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തുമായി ഒരു മാസമായി പ്രതിപക്ഷം സമരം നടത്തുകയാണ്.
അതേസമയം, ചര്‍ച്ചയില്‍ മേയറുടെ രാജിയും നിഷ്പക്ഷ അന്വേഷണവും ആവശ്യപ്പെടാനാണ് പ്രതിപക്ഷ തീരുമാനം. രാജി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആവശ്യമാണെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണം എന്നുമാണ് എൽഡിഎഫ് വാദം.
കത്ത് വിവാദം; പ്രതിപക്ഷ പാർട്ടികളുമായുള്ള എം.ബി.രാജേഷിന്റെ ചര്‍ച്ച ഇന്ന്
07:08 AM Dec 05, 2022 | Deepika.com