റാവൽപ്പിണ്ടി: ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ട് ഉയർത്തിയ 343 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ നാലാം ദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സ് എന്ന നിലയിലാണ്.
ഒരു ദിനം മാത്രം ശേഷിക്കെ ആതിഥേയർക്ക് 243 റൺസ് കൂടി വേണം ലക്ഷ്യം നേടാൻ. നാലാം ദിനത്തിൽ സ്റ്റാർ ബാറ്റർ ബാബർ അസമിന്റെയും ഓപ്പണർ അബ്ദുള്ള ഷെഫീഖിന്റെയും വിക്കറ്റ് നേടിയ ഇംഗ്ലണ്ടും ജയം ലക്ഷ്യമിടുന്നു.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് എടുത്ത് ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 657, 264/7 ഡിക്ലയേർഡ്. പാക്കിസ്ഥാൻ 579, 80/2
ഇംഗ്ലണ്ട്-പാക്കിസ്ഥാൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
06:19 AM Dec 05, 2022 | Deepika.com