ബെയ്ജിംഗ്: ആറു മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി മൂന്ന് ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സൂഴെ എന്നിവരുടെ ദൗത്യസംഘമാണ് 183 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ് തിരിച്ചെത്തിയത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.10നാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഷെന്‍ഷോവ്-14 പേടകം ഭൂമിയിലെത്തിയത്. ഗോബി മരുഭൂമിയുടെ വടക്കന്‍ മേഖലയായ ഇന്നെര്‍ മംഗോളിയയിലാണ് പേടകം ഇറങ്ങിയത്. സഞ്ചാരികള്‍ സുരക്ഷിതരാണ്.
ചൈനയുടെ ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവർ ജൂൺ അഞ്ചിന് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിലേക്ക് ചൈന കഴിഞ്ഞയാഴ്ച പുതിയ മൂന്നുപേരെ അയച്ചിരുന്നു.
നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസിന് പിറകെ ചൈനയും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
ആറു മാസത്തെ ദൗത്യം; ചൈനീസ് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലെത്തി
04:47 AM Dec 05, 2022 | Deepika.com