സ്നോ​ഡ​നും അ​സാ​ൻ​ജി​നും മാ​പ്പ് ന​ൽ​കാ​ൻ മ​സ്ക്; ട്വി​റ്റ​റി​ൽ അ​ഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പ് ന​ട​ത്തി

04:19 AM Dec 05, 2022 | Deepika.com
ന്യൂയോർക്ക്: എ​ഡ്വേ​ഡ് ​സ്നോ​ഡ​നും ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നും മാ​പ്പു​ന​ൽ​ക​ണോ എ​ന്ന് ട്വി​റ്റ​റി​ലൂ​ടെ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി ട്വി​റ്റ​ർ ഉ​ട​മ ഇ​ലോ​ൺ മ​സ്ക്. 5,60,000 പേ​ർ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ൽ 79.8 ശ​ത​മാ​ന​വും മാ​പ്പു​ന​ൽ​ക​ണം എ​ന്ന പ​ക്ഷ​ക്കാ​രാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘ​ട​ന​ക​ൾ ഇ​ന്‍റ​ർ​നെ​റ്റ് വി​വ​ര​ങ്ങ​ളും ഫോ​ൺ സം​ഭാ​ഷ​ണ​വും ചോ​ർ​ത്തു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​വ​രം ന​ൽ​കി​യ സ്നോ​ഡ​ന് റ​ഷ്യ അ​ഭ​യ​വും പൗ​ര​ത്വ​വും ന​ൽ​കി​യി​രു​ന്നു.അ​ഫ്ഗാ​നി​സ്ഥാ​നി​ലും ഇ​റാ​ക്കിലും അ​മേ​രി​ക്ക ന​ട​ത്തി​യ ര​ഹ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ചോ​ർ​ത്തി പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് വി​ക്കി​ലീ​ക്സ് സ​ഹ സ്ഥാ​പ​ക​ൻ അ​സാ​ൻ​ജ് ലോ​ക​ശ്ര​ദ്ധ നേ​ടിയ​ത്.

ട്വി​റ്റ​ർ ഏ​റ്റെ​ടു​ത്ത​ശേ​ഷം ലോ​ക കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്ക് ഇ​ത്ത​ര​ത്തി​ൽ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​റു​ണ്ട്.