ല​ഹ​രി വി​മു​ക്തി: ദു​ബാ​യ് പോ​ലീ​സി​ന്‍റെ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ത് 576 പേ​ർ

03:57 AM Dec 05, 2022 | Deepika.com
ദു​ബാ​യ്: മ​യ​ക്കു​മ​രു​ന്ന് അ​ടി​മ​ത്ത​ത്തി​ൽ നി​ന്ന് മോ​ചി​ത​രാ​കാ​നു​ള്ള ദു​ബാ​യ് പോ​ലീ​സി​ന്‍റെ സം​വി​ധാ​നം 576 പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. അ​ഞ്ച് ​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും പേ​ർ പോ​ലീ​സി​ന്‍റെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ​വി​ഭാ​ഗ​മാ​യ ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്.

നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക​ൾ 89 പ്ര​കാ​രം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് വി​മു​ക്തി നേ​ടു​ന്ന​തി​ന് പോ​ലീ​സി​നെ സ​മീ​പി​ക്കാം. നേ​ര​ത്തെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ല. നി​ര​വ​ധി പേ​രി​പ്പോ​ൾ ചി​കി​ത്സ​ക്കാ​യി നി​ർ​ഭ​യം പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്നു​ണ്ട്.

ദു​ബാ​യ് പോ​ലീ​സ് മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക വി​ല​യി​രു​ത്ത​ലി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.