ദോഹ: പോളണ്ടിനെതിരായ പ്രീക്വാർട്ടറിൽ നേടിയ ഗോളിലൂടെ ചരിത്രത്തിൽ ഇടംപിടിച്ചു ഒലിവിയെ ജിറൂ. മത്സരത്തിന്റെ 44-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൂ മാറി.
രാജ്യാന്തര കരിയറിൽ താരം ഇതുവരെ 52 ഗോൾ നേടിയിട്ടുണ്ട്. 116 മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നേട്ടം.123 മത്സരങ്ങളിൽ നിന്ന് 51 ഗോള്‍ നേടിയ മുൻ താരം തിയറി ഒൻറിയെയാണ് ജിറൂ മറികടന്നത്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റിക്കാർഡും പോളണ്ടിനെതിരെ നേടിയ ഗോളിലൂടെ 36 വയസുകാരനായ ജിറൂ സ്വന്തമാക്കി.
ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ; ചരിത്രത്തിൽ ഇടംപിടിച്ചു ജിറൂ
02:02 AM Dec 05, 2022 | Deepika.com