ജംഷഡ്പുർ: ജംഷഡ്പുരിനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്താനായിട്ടില്ലെന്ന ചരിത്രം തിരുത്തി കേരള ബ്ലാസ്റ്റേഴ്സ്. 15 ദിവസത്തെ അവധിക്കു ശേഷം കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ജയംകൈവിട്ടില്ല. ജംഷഡ്പുരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.
കളിയുടെ 17 ാം മിനിറ്റിൽ ദിമത്രിയോസ് ഡിയമന്റകോസ് ആണ് വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഫ്രീകിക്കിൽനിന്നായിരുന്നു ഡിയമന്റകോസിന്റെ ഗോൾ. ബോക്സിലേക്ക് ലൂണ ഉയർത്തിവിട്ട പന്ത് ഡിയമന്റകോസ് ഗോളിലേക്ക് വഴിതിരിച്ചുവിട്ടു.
ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് കളിനിയന്ത്രിച്ചെങ്കിൽ രണ്ടാം പകുതിയിൽ ജംഷഡ്പുർ തിരിച്ചടിക്കാൻ മിന്നൽനീക്കങ്ങൾ നടത്തി. പലവട്ടം ഗോളിനരികിലെത്തിയെങ്കിലും വിജയം ബ്ലാസ്റ്റേഴ്സിനൊപ്പംനിന്നു.
ജംഷഡ്പുരിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
11:04 PM Dec 04, 2022 | Deepika.com