ഇക്കളി തീക്കളി; പ​ണം ഈ​ടാ​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി കേ​ന്ദ്രം

08:03 PM Dec 04, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ണം ഈ​ടാ​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഭാ​ഗ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തും വൈ​ദ​ഗ്ധ്യ​മു​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തു​മാ​യ ഗെ​യി​മു​ക​ൾ​ക്ക് (സ്കി​ൽ ഗെ​യി​മു​ക​ൾ) നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

മു​ൻ​പ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി സ്കി​ൽ ഗെ​യി​മു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് പ​ണം ഈ​ടാ​ക്കു​ന്ന മു​ഴു​വ​ൻ ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്കും നി​യ​മ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ഓ​ഗ​സ്റ്റി​ലാ​ണ് കേ​ന്ദ്രം മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. യു​വാ​ക്ക​ൾ ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​കു​ന്ന​തും പ​ണം ന​ഷ്ട​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് നീ​ക്കം.