സ്കൂ​ൾ കാ​യി​ക​മേ​ള: അ​ഖി​ല രാ​ജു​വി​ന് ഇ​ര​ട്ട സ്വ​ർ​ണം, മേ​ഘ​യും അ​നു​രാ​ഗും വേ​ഗ​താ​ര​ങ്ങ​ൾ

07:45 PM Dec 04, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ അ​ഖി​ല രാ​ജു​വി​ന് ഇ​ര​ട്ട സ്വ​ർ​ണം. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ലും ഡി​സ്ക​സ് ത്രോ​യി​ലു​മാ​ണ് അ​ഖി​ല ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് ചീ​മേ​നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മേ​ഘ​യും അ​നു​രാ​ഗും സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ വേ​ഗ​താ​ര​ങ്ങ​ളാ​യി. സീ​നി​യ​ർ വി​ഭാ​ഗം 100 മീ​റ്റ​ർ ആ​ണ്‍​കു​ട്ടി​ക​ളി​ൽ തി​രു​വ​ന്ത​പു​രം ജി.​വി. രാ​ജാ സ്കൂ​ളി​ലെ സി.​വി. അ​നു​രാ​ഗ് 10.90 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത​പ്പോ​ൾ, പെ​ണ്‍​കു​ട്ടി​ക​ളി​ൽ പാ​ല​ക്കാ​ട് പു​ളി​യാ​പ​റ​ന്പ് ഹൈ​സ്കൂ​ളി​ലെ എ​സ്. മേ​ഘ 2.23 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യാ​ണ് മീ​റ്റി​ലെ മി​ന്നും താ​ര​ങ്ങ​ളാ​യത്.

സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളി​ൽ മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ലെ പി. ​മു​ഹ​മ്മ​ദ് ഷാ​ൻ (10.91) വെ​ള്ളി​യും ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​നി​ലെ ആ​ഷ്ലി​ൻ അ​ല​ക്സാ​ണ്ട​ർ (10.94) വെ​ങ്ക​ല​വും നേ​ടി. പാ​ല​ക്കാ​ട് പ​റ​ളി​യി​ലെ വി. ​നേ​ഹ 12.35 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ വെ​ള്ളി​യും മ​ല​പ്പു​റം ഐ​ഡി​യ​ൽ സ്കൂ​ളി​ലെ സി. ​അ​നു​ഗ്ര​ഹ (12.88) വെ​ങ്ക​ല​വും നേ​ടി.