പ​ന്തി​നെ​വി​ട്ടൊ​രു ക​ളി​യി​ല്ല; ഒ​ഴി​വാ​ക്കി​യി​ട്ടും പ​ക​ര​ക്കാ​ര​നി​ല്ല

06:41 PM Dec 04, 2022 | Deepika.com
മി​ർ​പു​ർ: ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര​യ്ക്കു​ള്ള ഏ​ക​ദി​ന ടീ​മി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്തി​നെ ഒ​ഴി​വാ​ക്കി. പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് പ​ന്തി​നെ ടീ​മി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ ടീ​മു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

പ​ന്തി​ന് പ​ക​രം ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ കെ.​എ​ൽ. രാ​ഹു​ലാ​ണ് കീ​പ്പ​ർ ഗ്ലൗ​സ് അ​ണി​ഞ്ഞ​ത്. 25 കാ​ര​നാ​യ താ​ര​ത്തി​ന് പ​ക​ര​ക്കാ​ര​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ടെ​സ്റ്റ് ടീ​മി​ൽ പ​ന്ത് തി​രി​ച്ചെ​ത്തു​മെ​ന്നും ബി​സി​സി​ഐ വാ​ർ​ത്താ​ക്കു​റു​പ്പി​ൽ പ​റ​ഞ്ഞു.

പ​ന്തി​ന് പ​ക​ര​ക്കാ​ര​നാ​യി സ​ഞ്ജു സാം​സ​ണി​നെ പ​രി​ഗ​ണി​ക്കാ​ത്ത​ത് ഇ​തി​ന​കം വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മോ​ശം ഫോ​മി​ലു​ള്ള പ​ന്തി​നെ ബം​ഗ്ലാ​ദേ​ശ് പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.