ഈ ​ആ​ഴ്ച മൂ​ന്നു ദി​വ​സം ഇ​ടി​യും മ​ഴ​യും

06:14 PM Dec 04, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​ആ​ഴ്ച മൂ​ന്ന് ദി​വ​സം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഞാ​യ​ർ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്. ഇ​ന്ന് (ഞാ​യ​ർ) ഏ​ഴ് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നൊ​പ്പം മ​ണി​ക്കൂ​റി​ൽ 40 കീ.​മി വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും മ​റ്റു ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.