തിരുവനന്തപുരം: സംസ്ഥാനതല ജെൻഡർ ഇക്വാലിറ്റി ക്യാംപെയ്നിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാൻ നൽകിയ തുല്യതാ പ്രതിജ്ഞ മതസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് കുടുംബശ്രീ പിൻവലിച്ചു.
ആൺ-പെൺ വ്യത്യസാമില്ലാതെ അവകാശങ്ങൾ ഉറപ്പാക്കാൻ തയാറാകുമെന്ന സന്ദേശമടങ്ങുന്ന പ്രതിജ്ഞയ്ക്കെതിരെ ഒരു വിഭാഗം ഇസ്ലാമിക പണ്ഡിതർ രംഗത്തെത്തിയിരുന്നു. ജെൻഡർ വ്യത്യാസമില്ലാതെ സ്വത്തവകാശത്തിൽ തുല്യത ഉറപ്പാക്കുമെന്ന പ്രതിജ്ഞയിലെ വാക്യമാണ് മതനേതാക്കളെ ചൊടിപ്പിച്ചത്.
ശരീയത്ത് നിയമപ്രകാരം സ്വത്ത് അവകാശത്തിൽ ആൺകുട്ടികൾക്ക് മേൽക്കൈ അനുവദിച്ചിട്ടുള്ളതാണെന്നും ഇത് നിഷേധിക്കാനാവില്ലെന്നും ഇവർ പറഞ്ഞിരുന്നു. പ്രതിജ്ഞ മതവിരുദ്ധമാണെന്നും ചിലർ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രതിജ്ഞ ചൊല്ലേണ്ടെന്ന നിർദേശം കുടുംബശ്രീ ഉന്നതാധികാരികൾ ജില്ലാ ഓഫീസർമാർക്ക് കൈമാറി.
മതപണ്ഡിതർ ഉടക്കി; തുല്യതാ പ്രതിജ്ഞ പിൻവലിച്ച് കുടുംബശ്രീ
05:12 PM Dec 04, 2022 | Deepika.com