ഇന്ത്യ-പാക് അതിർത്തിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ പിടിച്ചെടുത്തു

04:01 PM Dec 04, 2022 | Deepika.com
ചണ്ഡീഗഡ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ പിടികൂടി. മൂന്നു കിലോ ഹെറോയിനാണ് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ചത്.

പഞ്ചാബിലെ തരൺ ജില്ലയിലാണ് സംഭവം. പഞ്ചാബ് പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോൺ പിടികൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.