കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​നം റാ​യ്പൂ​രി​ൽ

01:51 PM Dec 04, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് 2023 ഫെ​ബ്രു​വ​രി​യി​ൽ ഛത്തി​സ്ഗ​ഡി​ലെ റാ​യ്പൂ​ർ വേ​ദി​യാ​കും. അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് പി​രി​ച്ചു​വി​ട്ട പാ​ർ​ട്ടി‌​യി​ലെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യു​ടെ ബ​ദ​ൽ സം​വി​ധാ​ന​മാ​യ സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി​യാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.

പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് രൂ​പീ​ക​രി​ക്കു​ന്ന പു​തി​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച ന​ട​പ​ടി​ക്ക് ഔ​ദ്യോ​ഗി​ക നി​യ​മ​സാ​ധു​ത ന​ൽ​കും.

മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, ഛത്തി​സ്ഗ​ഡ് മു​ഖ്യ​ൻ ഭൂ​പേ​ഷ് ഭാ​ഗ​ൽ, പി. ​ചി​ദം​ബ​രം, അം​ബി​ക സോ​ണി തു​ട​ങ്ങി​യ​വ​ർ സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 2023 ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഛത്തി​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​കൂ​ട്ടി കണ്ടാ​ണ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ വേ​ദി നി​ശ്ച​യി​ച്ച​ത്.