ഇന്തോ​നേ​ഷ്യ​യി​ല്‍ അ​ഗ്നി​പ​ര്‍​വ​ത സ്‌​ഫോ​ട​നം; സു​നാ​മി സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് ജ​പ്പാ​ന്‍

05:12 PM Dec 04, 2022 | Deepika.com
ജ​ക്കാ​ര്‍​ത്ത: ഇന്തോ​നേ​ഷ്യ​യി​ലെ ജാ​വാ ദ്വീ​പി​ലു​ള്ള സെ​മെ​രൂ അ​ഗ്നി​പ​ര്‍​വ​ത​ത്തി​ല്‍ സ്‌​ഫോ​ട​നം. ഇ​ന്ന് പു​ല​ര്‍​ച്ചെ 2.46ന​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റാ​ന്‍ രാ​ജ്യ​ത്തെ ദു​ര​ന്ത ല​ഘൂ​ക​ര​ണ സേ​ന​യാ​യ ബി​എ​ന്‍​പി​ബി ആ​ളു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ലാ​വ​യൊ​ഴു​കി വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ന​ദീ​തീ​ര​ത്ത് നി​ന്ന് 500 മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

അ​ഗ്നി​പ​ര്‍​വ​ത സ്‌​ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ സു​നാ​മി​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ജ​പ്പാ​ന്‍ കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ജ​പ്പാ​ന്‍റെ മു​ന്ന​റി​യി​പ്പി​നോ​ട് ഇന്തോ​​നേ​ഷ്യ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം അ​ഗ്നി​പ​ര്‍​വ​ത​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണ് ഇന്തോ​​നേ​​ഷ്യ. 142 അ​ഗ്നി​പ​ര്‍​വ​ത​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.