"വി​ഴി​ഞ്ഞം പ​ദ്ധ​തി വേ​ണ്ടെ​ന്നു പ​റ​യു​ന്ന​ത് ബു​ദ്ധി​യി​ല്ലാ​ത്ത​വ​ർ, കേ​ന്ദ്ര​സേ​ന​യു​ടെ ആ​വ​ശ്യ​മി​ല്ല'

05:13 PM Dec 04, 2022 | Deepika.com
തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. നിലവിൽ കേരള പോലീസ് ക്രമസമാധാനത്തിന് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതി പ്രദേശത്ത് സുരക്ഷ ഒരുക്കാൻ കേന്ദ്രസേനയെ ആവശ്യപ്പെടാൻ കമ്പനിക്ക് അവകാശമുണ്ട്. പദ്ധതി നിർത്തിവയ്ക്കണമെന്ന് പറയുന്നത് ബുദ്ധിയില്ലാത്തവരാണ്. കലാപ നീക്കത്തിൽ ബാഹ്യ ഇടപെടലുണ്ടോ എന്ന് അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും മന്ത്രി വ്യക്തമാക്കി.