ത​രൂ​ർ പോ​ര് മു​റു​കു​ന്നു: പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടെ​ന്ന് നാ​ട്ട​കം സു​രേ​ഷ്

12:02 PM Dec 04, 2022 | Deepika.com
കോ​ട്ട​യം: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​നു​വാ​ദം വാ​ങ്ങി​ക്കാ​തെ പോ​ഷ​ക സം​ഘ​ട​ന ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ‌​ടു​ത്ത ശ​ശി ത​രൂ​ർ എം​പി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്.

ആ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്കാ​ന​ല്ല ത​ന്‍റെ പ​രാ​തി​യെ​ന്നും പാ​ർ​ട്ടി കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നാ​ണ് അ​ച്ച​ട​ക്ക സ​മി​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് അ​റി​യി​ക്കാ​ൻ ത​രൂ​രി​ന്‍റെ ഓ​ഫീ​സി​ൽ നിന്ന് തന്നെ വി​ളി​ച്ചെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ല്ലെ​ന്ന ആ​രോ​പ​ണം അ​ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

താ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ പ​രാ​തി പ​റ​യു​ക​യാ​ണെ​ന്ന് വി​മ​ർ​ശി​ച്ച കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​ക്കെ​തി​രെ​യും സു​രേ​ഷ് പ്ര​തി​ക​രി​ച്ചു. ചാ​ന​ലു​ക​ളിലൂടെ തന്നെയാണ് മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ‌​യു​ന്ന​തെ​ന്ന് സു​രേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.