കാ​ഷ്മീ​ര്‍ ഫ​യ​ല്‍​സ്; ലാ​പി​ഡി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ച് ജൂ​റി അം​ഗ​ങ്ങ​ള്‍

11:35 AM Dec 04, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കാ​ഷ്മീ​ര്‍ ഫ​യ​ല്‍​സി​നെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള സി​നി​മ​യെ​ന്ന് വി​ളി​ച്ച ഇ​സ്രാ​യേ​ലി സം​വി​ധാ​യ​ക​ന്‍ നാ​ദ​വ് ലാ​പി​ഡി​ന്‍റെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് മ​റ്റ് ജൂ​റി അം​ഗ​ങ്ങ​ള്‍. ഗോ​വ​യി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ളയിലെ മ​റ്റ് മൂ​ന്നു ജൂ​റി അം​ഗ​ങ്ങ​ളാ​ണ് ജൂ​റി അ​ധ്യ​ക്ഷ​നാ​യ ലാ​പി​ഡി​​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ച​ത്.

അ​മേ​രി​ക്ക​ന്‍ സി​നി​മാ നി​ര്‍​മാ​താ​വാ​യ ജി​ങ്കോ ഗൊ​ട്ടോ, ഫ്ര​ഞ്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ജാ​വി​യ​ര്‍.​എ.​ബാ​ര്‍​ട്ടൂ​രെ​ന്‍, ഫ്ര​ഞ്ച് ഫി​ലിം എ​ഡി​റ്റ​ര്‍ പാ​സ്‌​ക​ലെ ചാ​വ​ന്‍​സ് എ​ന്നി​വ​രാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

ജൂ​റി​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​രീ​ക്ഷണ​മാ​ണ് ലാ​പി​ഡ് പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ ത​ങ്ങ​ള്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നെ​ന്ന് ജൂ​റി അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു. സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ നി​ല​പാ​ട് ജൂ​റി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ലാ​പ​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

ച​ല​ച്ചി​ത്രാ​ത്സ​വ​ത്തി​ന്‍റെ വേ​ദി രാ​ഷ്ട്രീ​യ​പ​ര​മാ​യി ഉ​പ​യോ​ഗി​ച്ച​തും ലാ​പി​ഡി​ന് നേ​രെ​യു​ണ്ടാ​യ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും ഏ​റെ ദു​ഖ​മു​ണ്ടാ​ക്കി​യെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

കാ​ഷ്മീ​ര്‍ ഫ​യ​ല്‍​സ് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള സി​നി​മ​യാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു സി​നി​മ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ (ഐ​ഐ​എ​ഫ്‌​ഐ) ഭാ​ഗ​മാ​യ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ലാ​പി​ഡി​ന്‍റെ പ​രാ​മ​ര്‍​ശം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ലാ​പി​ഡി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ഇ​സ്രാ​യേ​ല്‍ അം​ബാ​സ​ഡ​ര്‍ നാ​വോ​ര്‍ ഗി​ലോ​ണ്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

കാ​ഷ്മീ​ര്‍ ഫ​യ​ല്‍​സ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ വി​വേ​ക് അ​ഗ്‌​നി​ഹോ​ത്രി, ന​ട​ന്‍ അ​നു​പം ഖേ​ര്‍ തു​ട​ങ്ങി​യ​വ​രും ലാ​പി​ഡി​നെ​തി​രെ പ്ര​തി​ക​രി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​തി​ല്‍ ലാ​പി​ഡ് ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു.