മിർപൂർ: ബംഗ്ലാദേശ് - ഇന്ത്യ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാ നായകൻ ലിറ്റൺ ദാസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പരിക്ക് മൂലം വലയുന്ന ഇന്ത്യ, മുൻനിര ബൗളർമാർക്ക് പകരം വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹ്മദ്, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ എന്നിവരെയാണ് കളത്തിലിറക്കുക. മുഹമ്മദ് സിറാജ് നയിക്കുന്ന ബൗളിംഗ് പടയ്ക്കൊപ്പം ചേരുന്ന കുൽദീപ് സെൻ നീലപ്പടയ്ക്കായി അരങ്ങേറ്റം കുറിക്കും.
പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം കെ.എൽ. രാഹുൽ ഗ്ലൗസ് അണിയും. പരമ്പരയിൽ നിന്ന പിന്മാറിയ പന്ത് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെന്ന് ബിസിസിഐ അറിയിച്ചു.
ബംഗ്ലാ ഏകദിനം: ഇന്ത്യക്ക് ബാറ്റിംഗ്
01:03 PM Dec 04, 2022 | Deepika.com