ഒമ്പതുമാസം ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ

02:18 PM Dec 04, 2022 | Deepika.com
പത്തനംതിട്ട: പൂർണ ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ. മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്ന (40) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.

ഞായറാഴ്ച രാവിലെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.