തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞ് വീണ് പവിലിയന് സമീപത്ത് ഇരിക്കുകയായിരുന്ന കായികതാരത്തിന് പരിക്കേറ്റു. എറണാകുളം ശാലേം എച്ച്എസ് സ്കൂളിലെ വിദ്യാർഥി കെ.പി. അഫീതയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
കായിക മത്സരങ്ങൾ വീക്ഷിക്കുവാനായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ പവിലിയനിൽ ഇരുന്ന വിദ്യാർഥിനിയുടെ മേൽ പൊടുന്നനേ മരച്ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. നെറ്റിയ്ക്ക് നിസാര പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം അഗ്നിരക്ഷാ സേനാംഗങ്ങൾ അപകടകരമായ രീതിയിൽ ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റി.
സ്കൂൾ കായികമേളയ്ക്കിടെ മരച്ചില്ല വീണ് കുട്ടിക്ക് പരിക്കേറ്റു
01:27 PM Dec 04, 2022 | Deepika.com