വോൾവോ ബസിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

01:03 PM Dec 04, 2022 | Deepika.com
തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ നാല് കിലോ കഞ്ചാവ് പിടികൂടി. വോൾവോ ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

പുനലൂർ സ്വദേശി ഷഹീറാണ് തമിഴ്നാട്ടിൽനിന്നും കഞ്ചാവ് കടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്.